A Call to Preserve 136-Year-Old Heritage of St. Joseph's Church, Kayalpuram

Message from Vicar 

Malayalam Version

“നീ ഇത് ചെയ്‌തുകൊടുക്കാൻ അവൻ അർഹനാണ് എന്തെന്നാൽ അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു നമുക്ക് ഒരു സിനഗോഗ് പണിയിച്ചു തരുകയും ചെയ്‌തിട്ടുണ്ട് " (LK.7:4-5)


ഈശോയിൽ സ്നേഹമുള്ളവരേ,

വി. യൗസേഫ് പിതാവിൻ്റെ മാദ്ധ്യസ്ഥത്താൽ ദൈവാനുഗ്രഹം നേർന്നു കൊണ്ട് നമ്മുടെ ദൈവാലയ പുനർ നിർമ്മാണത്തെക്കുറിച്ച് പറയട്ടെ.... കുട്ടനാടിൻ്റെ ദീപവും പ്രസിദ്ധ തീർത്ഥാടന കേന്ദ്രവുമായ കായൽപ്പുറം പളളിയുടെ ഇന്നത്തെ അവസ്ഥ അറിവുളളതാണല്ലോ. കുട്ടനാടിൻ്റെ മനോഹാരിതയും കായൽതീരവും ചേർന്ന കായൽപ്പുറത്തെ നമ്മുടെ ദൈവാലയം അതിൻ്റെ കീർത്തിയും പ്രൗഢിയും നിലനിർത്തുവാൻ ദൈവാലയം പുനർ നിർമ്മിക്കേണ്ടത് ആവശ്യമാണ്. കായൽപ്പുറം പള്ളിയിൽ വന്ന് പ്രാർത്ഥിച്ച് വി. യൗസേഫ് പിതാവിൻ്റെ മാദ്ധ്യസ്ഥശക്തി നമ്മൾ അനുഭവിച്ചവരാണ്. എല്ലാം നന്ദിയോടെ ഓർക്കേണ്ട സമയമാണ് പള്ളി പുനർ നിർമ്മാണ സമയം. നമ്മളെ വളർത്തിയ ഈ ദൈവാലയം പണിതു തന്ന പൂർവ്വീകരെ അനുസ്‌മരിച്ചു കൊണ്ട് നമുക്കും നമ്മുടെ തലമുറയ്ക്കുമായി ഒരു പുതിയ ദൈവാലയം പണിതുയർത്താൻ നമുക്ക് ഒന്നുചേരാം... പ്രാർത്ഥിക്കാം... സഹായിക്കാം. ഇടവക ജനം മുഴുവനും ഒരേ മനസ്സോടെ പള്ളി പണിയുവാൻ ആഗ്രഹിക്കുന്ന ഈ അവസരത്തിൽ നിങ്ങളുടെ സഹായം പ്രാർത്ഥനാപരമായും സാമ്പത്തികമായും തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം തരുന്ന ഓഫർ ലെറ്റർ (offer Letter) പൂരിപ്പിച്ചു തരുമല്ലോ. നേരിട്ട് നൽകാൻ സാധിക്കാത്തവർ Whatsapp വഴിയോ Email ആയോ അയച്ചുതന്നാൽ മതിയാകും.

വി. യൗസേഫ് പിതാവിൻ്റെ മാദ്ധ്യസ്ഥത്താൽ ദൈവാനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

English Version

He is worthy of having you do this for him, for he loves our people and it is he who built our synagogue for us (Luke 7: 4-9 )

Dear Brothers & Sisters,

Let's thank God for the boundless blessings showered upon us through the intercession of our heavenly patron St. Joseph for all these years. For over a century, we have been gathering here in our church seeking God's Grace and the protection of St. Joseph our parish patron.

But now, as you know, the church building is badly in need of revamping, and for the reconstruction a huge amount is required. To materialize our dream of raising a suitable structure, we have to open our hearts and wallets. Let's join hands together for a noble cause. Your prayers and donations are earnestly requested. You may please use the offer letter.

Thanking You

Yours sincerely in Jesus.

Fr.Augustine Ponganamthadathil (Vicar)

St.Joseph Church Kayalpuram

Prayer for the Church Construction

Malayalam Version

കായൽപ്പുറം സെന്റ് ജോസഫ് ദൈവാലയ നിർമ്മാണത്തിനായുള്ള പ്രാർത്ഥന

'ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങ് ഞങ്ങൾക്ക് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കാൻ കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ സ്‌തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങൾക്ക് നിൻ്റെ നാമത്തിൽ ഒരുമിച്ച് കൂടുവാനും പ്രാർത്ഥിക്കുവാനും നിനക്ക് ബലിയർപ്പിക്കുവാനുമായി തന്ന ഞങ്ങളുടെ ഇടവക ദൈവാലയത്തെ പ്രതി നിന്നെ ഞങ്ങൾ ആരാധിക്കുന്നു; സ്‌തുതിക്കുന്നു. ഞങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ മാർ യൗസേഫ് പിതാവിലൂടെ ഞങ്ങളുടെ ഇടവകയ്ക്കും ഞങ്ങളോരോരുത്തർക്കും നൽകിയ നിരവധിയായ അനുഗ്രഹങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു.

അങ്ങയുടെ നാമത്തിൻ്റെ സ്‌തുതിക്കും പുകഴ്‌ചയ്ക്കുമായി ഞങ്ങൾ നിർമ്മിക്കുവാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ദൈവാലയത്തെ അങ്ങ് വിശുദ്ധീകരിക്കണമേ. ഒരേ മനസ്സോടും ഒരേ അഭിപ്രായത്തോടും കൂടെ ദൈവാലയ നിർമ്മാണത്തിൽ സഹകരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ. ഞങ്ങളുടെ വരുമാന മാർഗ്ഗങ്ങളെ അങ്ങ് അനുഗ്രഹിക്കുകയും ഔദാര്യത്തോടും സന്തോഷത്തോടും നിറഞ്ഞ മനസ്സോടും കൂടി ഞങ്ങൾക്കുളളവ ദൈവാലയ നിർമ്മാണത്തിനു വേണ്ടി പങ്കുവയ്ക്കുവാൻ ഞങ്ങളെ ഒരുക്കുകയും ചെയ്യണമേ. ദൈവാലയ നിർമ്മാണത്തിൽ പ്രാർത്ഥനയായും സാമ്പത്തികമായും മറ്റേതെങ്കിലും വിധത്തിൽ സഹായിക്കുന്നവരേയും അവരുടെ പ്രാർത്ഥനാനിയോഗങ്ങളെയും ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. ദൈവാലയ നിർമ്മാണത്തിലേർപ്പെടുന്ന എല്ലാവരെയും നിനക്ക് സമർപ്പിക്കുകയും അവരെ കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങയുടെ നാമത്തിൻ്റെ ശക്തിയും ഞങ്ങളുടെ ക്രൈസ്തവ കൂട്ടായ്‌മയുടെ അടയാളവുമായി ഈ ദൈവാലയ നിർമ്മാണം പൂർത്തീകരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

ഞങ്ങളുടെ കർത്താവായ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

 ഞങ്ങളുടെ അമ്മയായ പരി. മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 

ഞങ്ങളുടെ ഇടവക മദ്ധ്യസ്ഥനായ മാർ യൗസേപ്പേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

English Version

Prayer for the Construction of St. Joseph's Church, Kayalpuram

Lord our God, we praise and glorify You for all the blessings and assistance You have granted us, which we cannot fully express our gratitude for. We worship and thank You for the parish church You have given us, where we come together in Your name to pray and celebrate holy qurbana. We are deeply grateful for the countless blessings You have bestowed upon our parish and each one of us through the intercession of our heavenly patron, St. Joseph.

Lord, we ask You to sanctify - the church we desire to build - for the praise and glory of Your name. Grant us the grace to cooperate with one heart and one mind in the construction of this church. Bless the sources of our income and prepare our hearts to share generously and joyfully for the building of this sacred parish church.

Bless and grace all those who contribute to the construction of the church, whether through prayers, financial aid, or any other means, Protect and care everyone involved in this endeavour. Lord, let this church be completed as a sign of Your name's power and a symbol of our Christian unity.

In the name of the Father and of the Son and the Holy spirit , Amen

Offer Donation for Church Construction